
ഞങ്ങൾക്കിടയിൽ വിഷയങ്ങൾക്ക് പഞ്ഞമില്ല. ഒരു ദിവസം മുഴുവൻ സംസാരിച്ചാലും തീരില്ല. ഒരേ വേവ് ലെങ്ത്താണ്. കാഴ്ചപ്പാടുകളും സ്പിരിച്വൽ ബാഗ്രൗണ്ടും എല്ലാം ഒരുപോലെയാണ്. അത് വളരെ റെയറാണ്. മറ്റ് ആൾക്കാരുടെ കാര്യത്തിൽ സ്പിരിച്വൽ അണ്ടർസ്റ്റാന്റിങ് ഒരുപോലെയായി വരുമ്പോഴേക്കും സന്യാസിയായി മാറിയിട്ടുണ്ടാകും. തുടക്കത്തിൽ ഒരു വർഷം ഒരുപാട് ചർച്ച ചെയ്യാനുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ കംഫർട്ടബിൾ സ്റ്റേജിൽ എത്തി. എല്ലായിടത്തും എന്നെ പ്രമോട്ട് ചെയ്ത് സംസാരിക്കുന്നയാളാണ് പ്രശാന്ത്. ഞാനും അത് ചെയ്യാറുണ്ട്. രണ്ടുപേർക്കും പരസ്പര ബഹുമാനവും സ്നേഹവുമുണ്ട്. എന്റെ ലവ് ലാംഗ്വേജ് ക്വാളിറ്റി ടൈമാണ്. സ്നേഹം കൊണ്ട് എന്നെ വീർപ്പ് മുട്ടിക്കുന്നയാൾ എന്റെ ഭർത്താവ് തന്നെയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഫേസിലാണ് ഞാനിപ്പോൾ.
ഞാൻ ആഗ്രഹിച്ചതുപോലെ എന്നെ മനസിലാക്കുകയും തിരിച്ചറിയുകയും ഒരു സിമിലർ ലെവലിൽ സംസാരിക്കുകയും ജീവിതത്തെ കാണുകയും ഞാൻ സ്നേഹിക്കുന്ന അതേ ആഴത്തിലും ആത്മാർത്ഥതയിലും എന്നെ സ്നേഹിക്കുന്ന ഒരാളെ ലഭിക്കുക എന്നതും വളരെ അപൂർവമാണ്. എല്ലാവരുടേയും ലവ് ലാംഗ്വേജ് വ്യത്യസ്തമാണ്. എല്ലാവരും സ്നേഹം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. എല്ലാവരും സ്നേഹത്തിൽ നിന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ വ്യത്യസ്തമാണ്. എല്ലാവരുടേയും ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. അതിൽ ഏറ്റവും സിമിലറായിട്ടുള്ള രണ്ടുപേർ കണ്ടുമുട്ടുമ്പോഴുള്ള എളുപ്പവും അനായാസതയുമുണ്ട്. നിന്നെപ്പോലെ തന്നെയുള്ള ഒരാളെ കണ്ടുമുട്ടിയെന്ന് നിനക്ക് തോന്നുന്നിടമുണ്ട്. അങ്ങനൊരാളാണ് എനിക്ക് എന്റെ ഭർത്താവ്.
അതുകൊണ്ടാണ് അദ്ദേഹം എന്റെ ഭർത്താവായതും. അല്ലായിരുന്നുവെങ്കിൽ ഞാൻ ഒറ്റയ്ക്കുള്ള ജീവിതം തുടർന്നേനെ. കാരണം എനിക്ക് അറിയാം എന്നെ ഞാൻ എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്ന്. സെൽഫ് ലവ് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ മതി എന്ന് പോലും സുഖമായി പറയാൻ മിക്ക ആളുകൾക്കും കഴിയില്ല. കാരണം എല്ലാവരും അവർക്കെന്തോ പോരായ്മയുണ്ടെന്ന പോലെയാണ് ജീവിക്കുന്നത്.ഞാൻ എങ്ങനെയാണോ അത് കറക്ടായിട്ട് തിരിച്ചറിയുന്നൊരാളെ എനിക്ക് മുമ്പ് കിട്ടിയിട്ടില്ലെന്നും ലെന പറഞ്ഞു.















