
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് കണ്ടന്റ് ക്രിയേറ്ററും യുവനടനുമായ അഖിൽ എൻആർഡിയുടെ ഭാര്യയുടെ ഒളിച്ചോട്ടം. മേഘയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും അഖിൽ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. എന്നാൽ സുഹൃത്തായ സായ് കൃഷ്ണ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. ഇപ്പോൾ ഇതാ സായ് പങ്കിട്ട വീഡിയോ ആണ് വൈറൽ.അഖിലിന്റെ ഒരു പ്രശ്നമെന്തെന്നാൽ അവൻ ആരെയും കുറ്റപ്പെടുത്തുകയില്ല. ഈ കേസിൽ അവന് പറയാനുള്ളത് ഇത്രയേയുള്ളു പോയവർ പോയി കഴിഞ്ഞത് കഴിഞ്ഞു. വിടൂ… എന്നതാണ്. എന്റെ ജോലി വീഡിയോ ചെയ്യുക എന്നതായതുകൊണ്ടാണ് ഞാൻ ഈ വിഷയത്തിൽ വീഡിയോ ചെയ്യുന്നത്. വീഡിയോ ചെയ്യുമെന്നത് ഞാൻ അഖിലിനോടും പറഞ്ഞു. അഖിലിന്റെ ഭാര്യയുടെ വിഷയത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഞാൻ ആദ്യം കണ്ടത്. പിന്നീട് അഖിലിന്റെ വീടിന്റെ പരിസരത്തുള്ളവരിൽ നിന്ന് വോയ്സ് മെസേജുകളാണ് ഏറെയും ലഭിച്ചത്. അവരുടെ സംസാരത്തിൽ എല്ലാം ഒരു ഹാപ്പിനസ് ഫീൽ ചെയ്തിരുന്നു. ഒരാളുടെ ജീവിതം തകർന്നു, ഭാര്യ ഒളിച്ചോടി എന്നൊക്കെ അറിഞ്ഞപ്പോഴുള്ള സന്തോഷമാണ് അവരുടെ എല്ലാം സംസാരത്തിൽ കണ്ടത്.
ഒരുപാട് ഇൻസെക്യൂരിറ്റീസുള്ള വലിയ ക്രൗഡിന് ഇടയിലേക്ക് വരാൻ മടിയുള്ള ക്യാരക്ടറാണ് അഖിലിന്റേത്. അത്ര ലൗഡല്ല ആൾ. അതുകൊണ്ട് നമ്മളെ പോലെ എക്സ്പ്രസീവല്ല. ഇത്തരം വിഷയം സംഭവിച്ചതുകൊണ്ട് പൊട്ടിത്തെറിക്കാനും പോകുന്നില്ല. അങ്ങനൊരു മനുഷ്യന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥ ഞാൻ എങ്ങനെ നിങ്ങൾക്ക് പറഞ്ഞ് തരും. അവനോട് സംസാരിച്ചപ്പോൾ അവൻ ഓക്കെയായിരുന്നു. എന്നാലും വിഷമമുണ്ട്. അതിനിടയിൽ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഖിലിനെ ഭാര്യ ഉപേക്ഷിച്ച് പോയതുകൊണ്ട് അഖിലിന് എന്തോ പ്രശ്നമുള്ളതുകൊണ്ടാണ് എന്നൊക്കെയുള്ള തരത്തിൽ കുറ്റപ്പെടുത്തൽ നടക്കുന്നുണ്ട്. അതിലൊക്കെയുള്ള വൾഗാരിറ്റിയുടെ ലെവൽ നിങ്ങൾ ഒന്ന് കാണണം. കഴിവില്ലാത്തവൻ എന്നൊക്കെയാണ് കുറ്റപ്പെടുത്തുന്നത്.
അവർ ഒരു ഹാപ്പി കപ്പിൾ തന്നെയായിരുന്നു. പല അഭിമുഖങ്ങളിലും ഭാര്യയെ കുറിച്ച് അഖിൽ സംസാരിച്ചിട്ടുണ്ട്. ഭാര്യയെ കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. പരസ്പരം സപ്പോർട്ട് ചെയ്താണ് സംസാരിച്ചിരുന്നതും. എന്നിരുന്നാലും മനുഷ്യന്മാരാണ് അവരുടെ റിയൽ ലൈഫിൽ എന്താണ് സംഭവിക്കുന്നത് എന്നൊന്നും ഓഡിറ്റ് ചെയ്ത് ആർക്കും പറയാനാവില്ല. ഞാൻ ആശ്വസിപ്പിച്ചപ്പോൾ അഖിൽ പറഞ്ഞത് എന്നെ കുറിച്ച് സംസാരിക്കുന്നവർ സംസാരിച്ചോട്ടെ പക്ഷെ അവളെ ആരും ഒന്നും പറയരുത്.















