
കഴിഞ്ഞ കുറച്ച് നാളുകൾ ആയി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ‘കസിന്‍സ് & കല്യാണംസ്’. ആറ് കസിന്‍സിന്റെ ഹൃദയസ്പര്‍ശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളുടെയും ആണ് കഥ നീങ്ങുന്നത്. ഈ ഒരൊറ്റ വെബ്സീരിസിലൂടെ മലയാളം, തമിഴ് മേഖലകളിൽ വലിയ ശ്രദ്ധ നേടാൻ യുവതാരമായ കൃഷ്ണ വിജയ്ക്ക് സാധിച്ചു. മികച്ച സ്ക്രീൻ പ്രസൻസും കഥാപാത്രങ്ങളോടുള്ള ആത്മാർത്ഥതയും കൊണ്ടാണ് കൃഷ്ണ വിജയ് എന്ന യുവ നടൻ വേറിട്ട് നിൽക്കുന്നത്. കൃഷ്ണ വിജയിയെ കുറിച്ച് പറയുകയാണെങ്കിൽ, സിനിമകളിലും ഷോർട്ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും നിറ സാന്നിധ്യമാണ് താരം, 30-ലധികം ബ്രാൻഡ് പരസ്യങ്ങളിലൂടെയും നടന് ശ്രദ്ധ നേടാൻ സാധിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ള കൃഷ്ണ വിജയ് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ചുവരികയാണ്.
കസിന്‍സ് & കല്യാണംസിലൂടെ വിജയ് കൃഷ്ണയ്ക്ക് കേരളത്തിലും, പുറത്തും നിരവധി ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു.
ഈ സീരീസിലെ മനു അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
സിനിമകൾക്കും വെബ് സീരീസുകൾക്കും പുറമെ നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും സജീവ സാന്നിധ്യമായ കൃഷ്ണ വിജയ്, ന്യൂജനറേഷൻ നടന്മാരിൽ മലയാളത്തിൽ സിനിമ മേഖലയിൽ നിറ സാന്നിധ്യമാകാൻ പോകുന്ന താരമാണെന്ന് ഉറപ്പിക്കാം . സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ പുതിയ പ്രോജക്ടുകളുടെയും പ്രൊഫഷണൽ വിശേഷങ്ങളുടെയും അപ്ഡേറ്റുകൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.വരും വർഷങ്ങളിൽ മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമയിലും ഒടിടി പ്ലാറ്റ്ഫോമുകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് മുന്നേറുന്ന കൃഷ്ണ വിജയ്, പുതിയ തലമുറയിലെ പ്രതീക്ഷയുണർത്തുന്ന അഭിനേതാക്കളിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്.















