സോൾമേറ്റ്സ് ഒരു സാത്തുകുടി പ്രണയം യൂട്യൂബിൽ 70 ലക്ഷത്തിലധികം കാഴ്ചക്കാരായി സ്ട്രീമിങ് തുടരുകയാണ്. ഷോർട് ഫിലിമിൽ സിനിമയിലെ കഥാപാത്രമായ സുരേഷ് കൃഷ്ണയുടെ ബൈജുവിനെ ചുമരിൽ ഒരു ചിത്രമായി മാത്രം വച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ വിനീത് വിശ്വം. ‘ഞാനും ഗിരീഷും ഒക്കെ ഷോർട് ഫിലിം ചെയ്യുമ്പോൾ ഒരു കഥാപാത്രത്തിന്റെ ഫോട്ടോ വേണമെങ്കിൽ അപ്പുറത്തെ വീട്ടിൽ നിന്നായിരിക്കും എടുക്കുക. അതുപോലെ സുരേഷ് ചേട്ടന്റെ പടം ഏതെങ്കിലും വീട്ടിൽ നിന്ന് എടുത്ത് വെച്ചതാകും. അതൊക്കെ ഗിരീഷിന്റെ രസമുള്ള പരിപാടി ആയിരുന്നു’, വിനീത് വിശ്വം പറഞ്ഞു. ‘സിനിമയിൽ കാണിക്കുന്ന ഷോർട് ഫിലിം സീൻസ് അതിന്റെ ഒപ്പം എടുത്തു. അല്ലാതെ ഉള്ള ഷോർട് ഫിലിം സീനുകൾ സിനിമയുടെ ഷൂട്ട് കഴിഞ്ഞ ശേഷം എടുത്തതാണ്. ഗിരീഷിനെ നേരത്തെ ഈ ഷോർട് ഫിലിം ഇറക്കണമെന്ന് പ്ലാൻ ഉണ്ടായിരുന്നു. സിനിമയിൽ വെറുതെ ഒരു സീനിന് വേണ്ടി ചെയ്തത് അല്ല. ട്രോൾ വരാൻ ഒരു ചാൻസ് ഇല്ല എന്ന് ഉറപ്പോടെയാണെല്ലോ ഇത് ചെയ്തത്’, വിനീത് കൂട്ടിച്ചേർത്തു.
su















