, ,

സൂര്യ സിനിമയിലെത്തിയത് എന്തിനാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ സൂര്യ തന്റെ സിനിമാ പ്രവേശനത്തിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമോ സിനിമയോടുള്ള പ്രത്യേക അഭിനിവേശമോ കൊണ്ടല്ല താൻ സിനിമയിലെത്തിയതെന്നും, കുടുംബം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളും കടബാധ്യതകളുമാണ് ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.പ്രശസ്ത നടൻ ശിവകുമാറിന്റെ മകനായി ജനിച്ചെങ്കിലും തുടക്കത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ലെന്ന് സൂര്യ വ്യക്തമാക്കി. സഹോദരനായ കാർത്തിയ്ക്കായിരുന്നു സിനിമയോട് കൂടുതൽ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഞാൻ ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.…


ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ സൂര്യ തന്റെ സിനിമാ പ്രവേശനത്തിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമോ സിനിമയോടുള്ള പ്രത്യേക അഭിനിവേശമോ കൊണ്ടല്ല താൻ സിനിമയിലെത്തിയതെന്നും, കുടുംബം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളും കടബാധ്യതകളുമാണ് ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.
പ്രശസ്ത നടൻ ശിവകുമാറിന്റെ മകനായി ജനിച്ചെങ്കിലും തുടക്കത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ലെന്ന് സൂര്യ വ്യക്തമാക്കി. സഹോദരനായ കാർത്തിയ്ക്കായിരുന്നു സിനിമയോട് കൂടുതൽ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കാർത്തി എപ്പോഴും സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്നു. എനിക്ക് യാതൊരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് എല്ലാം പഠിച്ചു. പിന്നീട് അത് ഒരു ഉത്തരവാദിത്തമായി മാറി. വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും ഉണ്ടായിരുന്നു. കുടുംബത്തെ സഹായിക്കാനും സ്വന്തമായി സമ്പാദിച്ച പണം അമ്മയുടെ കൈയിൽ നൽകാനും ഞാൻ ആഗ്രഹിച്ചു,” സൂര്യ പറഞ്ഞു.
തുടക്കകാലത്ത് ലഭിച്ച പ്രേക്ഷക പിന്തുണയാണ് അഭിനയത്തെ കൂടുതൽ ഗൗരവത്തോടെ കാണാൻ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കി. “എന്നെ എല്ലാവരും ഒരുപാട് സ്നേഹിച്ചു. അതോടെ സ്‌ക്രീനിലെ ഉത്തരവാദിത്തം കൂടുതൽ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടി വന്നു,” അദ്ദേഹം പറഞ്ഞു.
സിനിമയോടുള്ള താൽപ്പര്യത്തേക്കാൾ കുടുംബത്തോടുള്ള ഉത്തരവാദിത്തബോധമാണ് തന്റെ കരിയറിന് തുടക്കമിട്ടതെന്ന സൂര്യയുടെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed