ധ്യാൻ ശ്രീനിവാസൻ മുഖ്യമന്ത്രി വിഡി സതീശനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.വാക്കുകൾ ഇങ്ങനെ,
നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നമ്മള്‍ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസിന്‍റെ സൂചികയാണ് അല്ലെങ്കില്‍ മുഖത്തിന്‍റെ സൂചികയാണ് മനസ്. ചില ആള്‍ക്കാരുടെ മനസില്‍ ഉള്ളതെല്ലാം തന്നെ മുഖത്ത് വരും. മനസില്‍ എന്താണോ ഉള്ളത് അത് മുഖത്ത് കാണാം.ദേഷ്യവും വിഷമവും എല്ലാം. ചില ആള്‍ക്കാര്‍ ചിരിച്ചുകൊണ്ട് കഴുത്തറുക്കും. അങ്ങനെ ഉള്ള ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. അങ്ങനെയുള്ളവരുണ്ട്. പക്ഷേ മനസില്‍ ഉള്ളതെല്ലാം തുറന്നുപറയുകയും അല്ലെങ്കില്‍ മനസിലുള്ളത് മുഖത്ത് കാണിക്കുന്ന ഞാന്‍ കണ്ട ചുരുക്കം ചില പേരില്‍ ഒരാളാണ് സിഎം വിഡി സതീശന്‍ സര്‍ എന്നും അദ്ദേഹം പറഞ്ഞു















