കാര്‍ട്ടിലേജ് (തരുണാസ്ഥി)ഭാഗത്ത് കാതുകുത്തി കമ്മലിടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോഴാണെങ്കില്‍ കാര്‍ട്ടിലേജില്‍ കാതുകുത്തുന്നതാണ് ജെന്‍ സീക്കാര്‍ക്കിടയില്‍ ട്രെന്‍ഡും.
കാര്‍ട്ടിലേജ് ഇയര്‍ലോബുകളെ അപേക്ഷിച്ച് കനമേറിയ ഭാഗമാണ്.തന്നെയുമല്ല നിരവധി ചെറുരക്തക്കുഴലുകള്‍ അടങ്ങിയ ഭാഗം കൂടിയാണ് ഇത്. അതിനാല്‍ തന്നെ അവിടെ കാതുകുത്തുന്നത് വേദനാജനകമാണെന്ന് മാത്രമല്ല അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഉണ്ടായിക്കഴിഞ്ഞാല്‍ ആ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്ന് മാത്രമല്ല ചെവി കോളിഫ്‌ളവര്‍ ഇയര്‍ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് വരെ പോയെന്നും വരാം.















