.
മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ ഒരു അഭിമുഖ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് സംസാരിക്കവേ, “കങ്കണ ഒരു മാഡ് ജീനിയസാണ്” എന്നാണ് ഐശ്വര്യ അഭിപ്രായപ്പെട്ടത്.
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ കങ്കണയുടെ വ്യക്തിത്വത്തെയും ആശയവിനിമയ ശേഷിയെയും പ്രശംസിച്ച ഐശ്വര്യ, പാർലമെന്റിൽ കങ്കണ നടത്തുന്ന പ്രസംഗങ്ങൾ താൻ ആസ്വദിച്ച് കാണാറുണ്ടെന്നും വ്യക്തമാക്കി. സ്വയം പരിശ്രമിച്ച് മികച്ച പ്രാസംഗികയായി മാറിയ കങ്കണയുടെ വളർച്ച തനിക്ക് പ്രചോദനമാണെന്നും അവർ പറഞ്ഞു.
ഐശ്വര്യയുടെ ഈ പ്രതികരണം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ചിലർ നടിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ചപ്പോൾ, മറ്റുചിലർ കങ്കണയുടെ രാഷ്ട്രീയ നിലപാടുകൾ ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തി.
അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും, ഒരു നടിയുടെ വളർച്ചയെയും ആശയവിനിമയ മികവിനെയും അഭിനന്ദിക്കുന്ന നിലപാടാണ് ഐശ്വര്യ പങ്കുവെച്ചതെന്നാണ് ആരാധകർ പറയുന്നത്.
“















