‘ജന നായകനെ’ വിജയ്‌യുടെ അവസാന ചിത്രമായി കാണരുതെന്നും അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ ആദ്യ ചിത്രമായി വേണം കാണാൻ എന്നും സംവിധായകൻ എച്ച് വിനോദ് പറയുന്നു.
‘ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണോ എന്ന് ആർക്കും ഉറപ്പിച്ചു പറയാൻ കഴിയില്ല. പക്ഷേ ഇത് മുഖ്യമന്ത്രി വിജയ് സാറിന്റെ ആദ്യ ചിത്രമാണെന്ന് പറയാം. ഇത് വെറുമൊരു കൊമേഴ്സ്യൽ സിനിമ മാത്രമല്ല, വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയവും കൂടി പറയുന്ന ചിത്രമാണ്. ഈ സിനിമ വളരെ സെൻസിബിൾ ആയതും സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ടിവികെയെ പ്രശംസിക്കുന്ന പടമോ, വിജയ് സാറിനെ പുകഴ്ത്തുന്ന പടമോ ഒന്നുമല്ല ഇത്.ഇത് വളരെ സെൻസിറ്റീവായ രാഷ്ട്രീയം പറയുന്ന സിനിമയാണ്. ആളുകൾ ഈ രാഷ്ട്രീയം കണ്ടിട്ടുണ്ടെങ്കിലും അല്ലെങ്കിൽ ഇതിനോടകം തന്നെ അറിഞ്ഞിട്ടുണ്ടെങ്കിലും, ഇത് കണ്ട് കഴിയുമ്പോൾ ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് ഞാൻ കരുതുന്നു. സിനിമയുടെ ലീക്ക് ആയ പതിപ്പ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, നിങ്ങൾ തിയറ്ററിൽ വന്ന് ഈ സിനിമയെ പിന്തുണയ്ക്കണം. കാരണം ഈ സിനിമ ഉയർത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കണം. എ സർട്ടിഫിക്കറ്റിനെതിരെ പോരാടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കുട്ടികൾക്ക് സിനിമ കാണാൻ കഴിയില്ലെന്ന് വിജയ് സാറിനും നിർമാതാവിനും ആശങ്കയുണ്ട്,’ എച്ച് വിനോദ് പറഞ്ഞു.















