നടി അനുപമ പരമേശ്വരന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ധ്രുവ് വിക്രമുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ കുറിപ്പ് ആരാധകരിൽ സംശയങ്ങൾ ഉയർത്തിയത്.
‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പിന്നാലെ ഇരുവരുടെയും ചിത്രങ്ങളും സെൽഫികളും വൈറലായതോടെ പ്രണയ ഗോസിപ്പുകൾ ശക്തമായി. എന്നാൽ ബന്ധത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിനിടെയാണ് ജീവിതത്തിലെ ചില ‘ഡെഡ് എൻഡുകൾ’ വിട്ട് സമാധാനവും സ്വാതന്ത്ര്യവും തിരഞ്ഞെടുക്കുകയാണെന്ന് അനുപമ കുറിച്ചത്. സ്വന്തം ശബ്ദവും ജീവിതവും ഇനി താൻ തന്നെ തിരഞ്ഞെടുക്കുമെന്നും, മറ്റാരുടെയും അനുവാദത്തിനായി കാത്തിരിക്കില്ലെന്നും നടി വ്യക്തമാക്കി.
പോസ്റ്റിന് പിന്നാലെ അനുപമ ധ്രുവ് വിക്രമിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ വേർപിരിഞ്ഞോ എന്ന ചർച്ചകൾ വീണ്ടും സജീവമായി.
എന്നാൽ കുറിപ്പിൽ ധ്രുവ് വിക്രമിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. അതിനാൽ പോസ്റ്റിന്റെ യഥാർഥ പശ്ചാത്തലം വ്യക്തമല്ലെങ്കിലും, നടിയുടെ വാക്കുകളും സോഷ്യൽ മീഡിയ നീക്കങ്ങളും ആരാധകർക്കിടയിൽ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.















