ആളുകൾ തള്ള എന്നൊക്കെ പറഞ്ഞ് കളിയാക്കും. ഇൻസ്റ്റാഗ്രാം കൊളാബ് കൊണ്ടാണ് ജീവിച്ച് പോകുന്നത്

സോഷ്യൽമീഡിയയിലും ആക്ടീവായ ബീന ആന്റണി അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്ര​​ദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വളരെ ആക്ടീവായി നിൽക്കാനുള്ള കാരണമാണ് താരം പങ്കുവെയ്ക്കുന്നത്. ബീന മകനും ഭർത്താവിനുമൊപ്പം ചെയ്യുന്ന റീലുകളെല്ലാം വൈറലാകാറുണ്ട്. ഇൻസ്റ്റ​ഗ്രാമിന് വേണ്ടി താൻ എല്ലാം ​ആ​ഗ്രഹിച്ചാണ് ചെയ്യുന്നതെന്നും നല്ലൊരു വരുമാന മാർ​ഗം കൂടിയായി സോഷ്യൽമീഡിയ പേജുകൾ മാറിയിട്ടുണ്ടെന്നും ബീന ആന്റണി പറയുന്നു. മൗനരാ​ഗം സീരിയൽ ചെയ്യുന്ന സമയത്താണ് ഞാൻ ഇൻസ്റ്റ​ഗ്രാം ഓപ്പൺ ചെയ്തത്. ഇൻസ്റ്റ​ഗ്രാം ഞാൻ ശരിക്കും എക്സ്പ്ലോർ ചെയ്യുന്നുണ്ട്. അക്കൗണ്ട് തുടങ്ങിയ സമയത്ത്…

സോഷ്യൽമീഡിയയിലും ആക്ടീവായ ബീന ആന്റണി അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്ര​​ദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വളരെ ആക്ടീവായി നിൽക്കാനുള്ള കാരണമാണ് താരം പങ്കുവെയ്ക്കുന്നത്. ബീന മകനും ഭർത്താവിനുമൊപ്പം ചെയ്യുന്ന റീലുകളെല്ലാം വൈറലാകാറുണ്ട്. ഇൻസ്റ്റ​ഗ്രാമിന് വേണ്ടി താൻ എല്ലാം ​ആ​ഗ്രഹിച്ചാണ് ചെയ്യുന്നതെന്നും നല്ലൊരു വരുമാന മാർ​ഗം കൂടിയായി സോഷ്യൽമീഡിയ പേജുകൾ മാറിയിട്ടുണ്ടെന്നും ബീന ആന്റണി പറയുന്നു. മൗനരാ​ഗം സീരിയൽ ചെയ്യുന്ന സമയത്താണ് ഞാൻ ഇൻസ്റ്റ​ഗ്രാം ഓപ്പൺ ചെയ്തത്. ഇൻസ്റ്റ​ഗ്രാം ഞാൻ ശരിക്കും എക്സ്പ്ലോർ ചെയ്യുന്നുണ്ട്. അക്കൗണ്ട് തുടങ്ങിയ സമയത്ത് എനിക്ക് ഭ്രാന്തായിരുന്നു. വീട്ടിൽ നിന്നും മനുവും കൊച്ചുമൊക്കെ കളിയാക്കുമായിരുന്നു. അവൾക്ക് ഭ്രാന്താണ് എപ്പോൾ നോക്കിയാലും ഇൻസ്റ്റയിലാണ് വീഡിയോ ഇടലാണ് എന്നാണ് അവർ പറയാറ്. പക്ഷെ ഞാൻ പറയുകയാണെങ്കിൽ ഇൻസ്റ്റ​ഗ്രാം എനിക്ക് ഭയങ്കരമായി ​ഗുണം ചെയ്തു. വർക്കില്ലാത്ത സമയത്ത് ഞാൻ ഇൻസ്റ്റയിൽ നിന്നും കിട്ടുന്ന കൊളാബ് കൊണ്ടാണ് ജീവിച്ച് പോകുന്നത്. വലിയ രീതിയിൽ എനിക്ക് സഹായമായിട്ടുണ്ട് ഇൻസ്റ്റ​ഗ്രാം തുടങ്ങിയത്.

ഇൻസ്റ്റ​ഗ്രാമിലൂടെ എനിക്ക് കിട്ടിയ പബ്ലിസിറ്റിയും ഫോളോവേഴ്സും കാരണം ഒത്തിരി കോളാബ് വർക്കുകളും പെയ്ഡ് പ്രെമോഷൻസും ലഭിക്കുന്നുണ്ട്. അതിലൂടെ ഒത്തിരി കാശ് കിട്ടുന്നുമുണ്ട്. അതൊരു വലിയ കാര്യമാണ് എന്നെ സംബന്ധിച്ചിടത്തോളം. ഞാൻ ഫെയ്സ്ബുക്കിൽ അത്ര ആക്ടീവല്ല. യുട്യൂബ് ചാനലും ഞാൻ വിട്ടു. എനിക്ക് ഇപ്പോൾ മുഴുവൻ ക്രെയ്സും ഇൻസ്റ്റ​ഗ്രാമിനോടാണ്. റീലുകളും മറ്റും ചെയ്യുന്നത് ഞാൻ ഒരുപാട് ആസ്വദിച്ചാണ് ചെയ്യുന്നത്.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports