ഓസ്കർ ജേതാവ് എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്ന ആദ്യ അറബിക് ചിത്രമെന്ന പ്രത്യേകതയുമായാണ് ‘ബാബ്’ എത്തുന്നത്. ചിത്രത്തിന്റെ സംഗീതത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രത്തിലെ ‘Until We Meet Again’ എന്ന ഹൃദയസ്പർശിയായ ഗാനം ആലപിച്ചിരിക്കുന്നത് റഹ്മാന്റെ മകൾ ഖദീജ റഹ്മാനാണ്. റഹ്മാനും ഖദീജയും ആദ്യമായി ഒരു അറബിക് സിനിമയ്ക്കായി ഒന്നിക്കുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. സംഗീതപ്രേമികൾക്കിടയിൽ ഇതിനോടകം തന്നെ ചിത്രവും ഗാനവും ശ്രദ്ധ നേടിക്കഴിഞ്ഞു…..















