വിസിറ്റർ എന്ന പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ ധ്യാൻ നടത്തിയ പ്രസംഗമാണ് ശ്രദ്ധനേടുന്നത്. ദിലീപ്, നവ്യ നായർ, അജു വർഗീസ്, മേജർ രവി തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പലവിധ കാര്യങ്ങൾ രസകരമായ പ്രസംഗത്തിലൂടെ ധ്യാൻ സംസാരിച്ചു.നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം
എല്ലാ മാസത്തിലും അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ദിലീപേട്ടന്റെ ഒരു ഫോൺ വരും. എല്ലാം ഓക്കെയല്ലേയെന്ന് ചോദിച്ചുള്ള വിളിയാണ്. അച്ഛന്റെ മരണത്തിന് വന്നപോയവരിൽ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും വിളിച്ച് അമ്മ ഓക്കെയല്ലേ നീ ഓക്കെയല്ലേയെന്ന് വിളിച്ച് ചോദിക്കുന്നൊരാൾ ദിലീപേട്ടനാണ്. രണ്ടാഴ്ച മുമ്പ് വിളിച്ചിട്ട് ദിലീപേട്ടൻ പറഞ്ഞു ഞാനും കാവ്യയും അങ്ങോട്ടേക്ക് വരികയാണെന്ന്.
മൂന്ന്, നാല് തവണ വിളിച്ചു എനിക്ക് പക്ഷെ ഫോൺ എടുക്കാൻ കഴിഞ്ഞില്ല. അമ്മയെ കാണണം എന്നാണ് ദിലീപേട്ടൻ അറിയിച്ചത്. അമ്മയെ കാണാൻ വേണ്ടി അദ്ദേഹം വരാനിരുന്നതാണ്. ഞാൻ കാരണം അത് മുടങ്ങിപ്പോയി. ദിലീപേട്ടന്റെ കരുതലും സ്നേഹവും അച്ഛൻ പോയശേഷവും ഞങ്ങളോടുണ്ട്. എപ്പോഴും അത് ഉണ്ടാകണമെന്ന് മാത്രമെ ആഗ്രഹമുള്ളു.















