നന്ദനത്തിലെ കൃഷ്ണൻ, 50-ാം വയസിൽ അരവിന്ദിന് പ്രണയസാഫല്യം
കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാലംപൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്ട.നന്ദനം എന്ന സിനിമയിൽ ഗുരുവായൂരപ്പനെ അവതരിപ്പിച്ച അരവിന്ദിനെ മലയാളികൾ മറക്കില്ല. ഒറ്റ ചിത്രത്തിലൂടെ അദ്ദേഹം മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയിരുന്നു. ഇപ്പോഴിതാ അരവിന്ദ് ആകാശ് വിവാഹിതനായിരിക്കുകയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകി ആര്‍എസ് സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് അരവിന്ദ് വിവാഹിതനാകുന്നത്.















