‘ഞാൻ ഒരു ഇരുപത് വയസ്സ് മുതൽ ആണ് തെറാപ്പി എടുക്കാൻ തുടങ്ങിയത്. അപ്പോഴാണ് ചില കാര്യങ്ങളൊക്കെ ഫിഗർ ഔട്ട് ചെയ്യാൻ പറ്റിയത്. സാധാരണ ഞാൻ എന്റെ സുഹൃത്തുക്കളോടൊക്കെ സംസാരിക്കുമ്പോൾ എല്ലാം ഒക്കെയായിരിക്കും. പക്ഷേ അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യപ്പെടും. പുറത്തുള്ള ആളുകളോട് വളരെ നന്നായി പെരുമാറുമ്പോഴും വീട്ടിലുള്ളവരോട് അങ്ങനെ പെരുമാറാൻ എനിക്ക് പറ്റുന്നില്ലായിരുന്നു. അത് എനിക്ക് വലിയൊരു പ്രശ്നമായി തോന്നി. ചിലപ്പോൾ അച്ഛനെയും അമ്മയെയും വിളിച്ച് ദേഷ്യപ്പെട്ടതിന് ശേഷം സോറി പോലും പറയാറുണ്ടായിരുന്നു. അങ്ങനെയാണ് ആ കാര്യങ്ങൾ ഫിഗർ ഔട്ട് ചെയ്യണമെന്ന തോന്നലിൽ ഞാൻ തെറാപ്പി തുടങ്ങിയത്.
ഞാൻ വളരെ സോഷ്യലായ ഒരാളാണ്. പക്ഷേ എന്റെ മാതാപിതാക്കൾ അങ്ങനെയല്ല. അതുകൊണ്ട് അവരെ അവർ ആയിട്ട് തന്നെ ആക്സെപ്റ്റ് ചെയ്യാൻ എനിക്ക് തെറാപ്പിയുടെ സഹായം വേണ്ടിവന്നു. അല്ലെങ്കിൽ ഞാൻ അവരെ മാറ്റാൻ ശ്രമിക്കുന്നതു പോലെയായിരുന്നു. അവർക്ക് ഇപ്പോൾ ഏകദേശം എഴുപതു വയസ്സായി. അവരുടെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ഞാൻ എന്തിനാണ് അവരെ മാറ്റാൻ ശ്രമിക്കുന്നത്.ഞാൻ വളരെ സോഷ്യലായ ഒരാളാണ്. പക്ഷേ എന്റെ മാതാപിതാക്കൾ അങ്ങനെയല്ല. അതുകൊണ്ട് അവരെ അവർ ആയിട്ട് തന്നെ ആക്സെപ്റ്റ് ചെയ്യാൻ എനിക്ക് തെറാപ്പിയുടെ സഹായം വേണ്ടിവന്നു. അല്ലെങ്കിൽ ഞാൻ അവരെ മാറ്റാൻ ശ്രമിക്കുന്നതു പോലെയായിരുന്നു. അവർക്ക് ഇപ്പോൾ ഏകദേശം എഴുപതു വയസ്സായി. അവരുടെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ഞാൻ എന്തിനാണ് അവരെ മാറ്റാൻ ശ്രമിക്കുന്നത്.















