
താൻ അഖിലിന്റെ വീട്ടിൽ നിന്നും ഇറങ്ങി വന്നതിന് തന്റേതായ കാരണങ്ങളുണ്ടെന്ന് മേഘ. വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ താൽപര്യമില്ലെന്നും മേഘ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പോസ്റ്റിൽ പറയുന്നു. മേഘയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്… ഞാൻ ഇറങ്ങി വന്നു എന്നുള്ളത് സത്യം. പത്ത് ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടക്ക് ഞാൻ അച്ഛനെ കാണാൻ വീട്ടിൽ പോയി. അപ്പോൾ എടുത്ത ഫോട്ടോയാണ് ഞാൻ പോസ്റ്റ് ചെയ്തത്. തിരികെ ഞാൻ ഒരു ദിവസം കഴിഞ്ഞപ്പോൾ അനൂപിന്റെ വീട്ടിൽ തിരിച്ച് വന്നു. ഇപ്പോഴും ഞാൻ അവിടെ തന്നെയുണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല. ഞാൻ അവിടുന്ന് ഇറങ്ങി വന്നതിന് എന്റെതായ കാരണങ്ങളുണ്ട്. അത് എനിക്ക് പബ്ലിക്കിന്റെ മുന്നിൽ പറയാൻ യാതൊരു താല്പര്യവും ഇല്ല
മാത്രമല്ല ഞങ്ങൾ തമ്മിൽ കുറ്റങ്ങൾ പറയില്ലെന്ന് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്. ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ പലതും പറയും അത് ആരും വിശ്വസിക്കണ്ട എന്നുമാണ് മേഘ നായർ കുറിച്ചത്.















