
കുടുംബ ജീവിതത്തെ കുറിച്ച് മീര പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.
താരത്തിന്റെ വാക്കുകൾ ഇതാണ്,അതല്ലാതെ സൂര്യന് താഴെ എന്തും ചെയ്യാനുള്ള അവകാശം വിഷ്ണു എനിക്കും ഞാൻ വിഷ്ണുവിനും കൊടുത്തിട്ടുണ്ട്. വിവാഹേതര ബന്ധങ്ങൾ എന്നതിനോട് ഞങ്ങൾ രണ്ടുപേരും ബിഗ് നോയാണ് പറഞ്ഞേക്കുന്നത്. വിഷ്ണു പറയുന്നത് വേറെ എന്ത് കാര്യത്തിന്റെ പേരിൽ അടിയുണ്ടായാലും നമുക്ക് അത് പരിഹരിക്കാൻ പറ്റും. ഒഡിഡിയുണ്ട്. ഞാൻ ഭയങ്കരമായി സംസാരിക്കുന്നയാളാണ്, ഹൈപ്പർ ആക്ടീവാണ്.
ഈ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ വീട്ടിൽ വന്ന് സംസാരിച്ച് സെറ്റിൽ ചെയ്യാം. നീ ചെയ്തത് ശരിയായില്ല, നിനക്ക് ആ ഡ്രസ് ചേരുന്നില്ല തുടങ്ങി എന്ത് വേണമെങ്കിലും പറയാം. പക്ഷെ അവിഹിതം… മൂന്നാമതൊരാൾ നമ്മുടെ ജീവിതത്തിലേക്ക് വന്നാൽ കേറിയാൽ നമ്മൾ പരസ്പരം സൈഡ് ലൈനാകാൻ തുടങ്ങും. പ്രയോറിറ്റീസ് ചെയ്ഞ്ചാകും.
ഈ ജീവിതത്തിൽ നമ്മൾ എത്രകാലം ഒന്നിച്ചായിരിക്കുന്നുവോ അത്രയും കാലം ഒരിക്കലും മറ്റൊരാളുമായി വിവാഹേതര ബന്ധത്തിലേക്ക് പോവില്ലെന്ന് ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചിട്ടുണ്ട്. ഇത് മാത്രമാണ് ദാമ്പത്യം ആരംഭിച്ച സമയത്ത് ഞങ്ങൾ രണ്ടുപേരും ഷെയ്ക്ക് ഹാന്റ് കൊടുത്ത് പറഞ്ഞ കാര്യം. അവിഹിതം ഇല്ലെങ്കിൽ ദാമ്പത്യ ജീവിതം ഭയങ്കര സുഖമാണ്.
മറ്റൊന്നും നമുക്ക് പ്രശ്നങ്ങളല്ല. വൈകുന്നേരം എല്ലാം പറഞ്ഞ് തീർക്കാം. നല്ലൊരു കോൺവർസേഷനിലൂടെ പരിഹാരം കണ്ടെത്താം. പക്ഷെ ഈ ഒരു സാധനമാണ് വിഷയമെങ്കിൽ ദാമ്പത്യം അലമ്പാകും. ഫിനാഷ്യൽ പ്രോബ്ലം പോലും നമുക്ക് പരിഹരിക്കാൻ പറ്റും. വിവാഹിതരാകാൻ പോകുന്നവർക്കുള്ള ഉപദേശം എന്താണെന്ന് ചോദിച്ചാലും അവിഹിതം ഉണ്ടാവരുതെന്നും അത്തരം ബന്ധങ്ങൾ ഒഴിവാക്കണം എന്നുമാണ്.
ഞാനും വിഷ്ണുവും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. പരസ്പര വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം പോയി. നല്ലൊരു പേപ്പർ ഒരു വട്ടം ഒന്ന് ചുരുട്ടിയാൽ പിന്നെ ലോകത്തിലെ തന്നെ ഏറ്റവും നല്ല തേപ്പ് പെട്ടി കൊണ്ട് വന്ന് തേച്ചാലും ആ പേപ്പറിലെ ചുളുക്ക് പൂർണ്ണമായും മാറില്ല. അതുപോലെ തന്നെയാണ് ദാമ്പതികൾക്കിടയിലെ വിശ്വാസം നഷ്ടപ്പെട്ടാലും.















