ജമ്മു കശ്മീർ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഡൽഹി, വാഷിങ്ടൺ അല്ല’; ഒമർ അബ്ദുള്ള

ജമ്മു കശ്മീരിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് ഇന്ത്യയുടെ കേന്ദ്രസർക്കാരാണെന്നും അമേരിക്കയല്ലെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. യു.എസ്. അംബാസഡർ സെർജിയോ ഗോറിന്റെ ജമ്മു കശ്മീർ സന്ദർശനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗോറുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജമ്മു കശ്മീരിന്റെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമെന്നും, എന്നാൽ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയോട് പരാതി പറയുകയോ പരിഹാരം തേടുകയോ ചെയ്യില്ലെന്നും ഒമർ വ്യക്തമാക്കി. “ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണ്” എന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. അമേരിക്കൻ അംബാസഡർ എന്ന നിലയിൽ…

ജമ്മു കശ്മീരിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് ഇന്ത്യയുടെ കേന്ദ്രസർക്കാരാണെന്നും അമേരിക്കയല്ലെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. യു.എസ്. അംബാസഡർ സെർജിയോ ഗോറിന്റെ ജമ്മു കശ്മീർ സന്ദർശനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗോറുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജമ്മു കശ്മീരിന്റെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമെന്നും, എന്നാൽ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയോട് പരാതി പറയുകയോ പരിഹാരം തേടുകയോ ചെയ്യില്ലെന്നും ഒമർ വ്യക്തമാക്കി. “ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണ്” എന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. അമേരിക്കൻ അംബാസഡർ എന്ന നിലയിൽ ഗോർ ജമ്മു കശ്മീരിലെ തന്റെ ആദ്യ സന്ദർശനത്തിലാണ്. ശ്രീനഗറിൽ ഒമർ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹത്തിന്റെ പരിപാടി. തുടർന്ന് ലഡാക്കും സന്ദർശിക്കും.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed