, ,

അനുമോളുടെ വിവാഹം ഗുരുവായൂരിൽ; ഭർത്താവ് ഭുവനേഷ് രാജേന്ദിർ ആരാണെന്ന് അറിയുമോ.

മലയാളി പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ അനുമോൾ വിവാഹിതയായി. തമിഴ് നടനും മോഡലുമായ ഭുവനേഷ് രാജേന്ദിറാണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയിൽ അതീവ മനോഹരിയായാണ് അനുമോൾ വിവാഹച്ചടങ്ങിനെത്തിയത്. നടനും എംപിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നതോടെ ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തുകയാണ്.കുറച്ചുദിവസങ്ങൾക്ക് മുൻപാണ് അനുമോളുടെ വിവാഹവാർത്ത സുഹൃത്തുക്കൾ…

https://www.instagram.com/p/DcKXUILHc-u/?igsh=aGsxbDJjMTdwemI5

മലയാളി പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ അനുമോൾ വിവാഹിതയായി. തമിഴ് നടനും മോഡലുമായ ഭുവനേഷ് രാജേന്ദിറാണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയിൽ അതീവ മനോഹരിയായാണ് അനുമോൾ വിവാഹച്ചടങ്ങിനെത്തിയത്. നടനും എംപിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നതോടെ ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തുകയാണ്.
കുറച്ചുദിവസങ്ങൾക്ക് മുൻപാണ് അനുമോളുടെ വിവാഹവാർത്ത സുഹൃത്തുക്കൾ സ്ഥിരീകരിച്ചത്. പിന്നാലെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. വിവാഹം ഷൂട്ടിങ്ങിന്റെ ഭാഗമാണോ എന്ന തരത്തിലുള്ള സംശയങ്ങളും നേരത്തെ ആരാധകർക്കിടയിൽ ഉയർന്നിരുന്നു.
സ്റ്റാർ മാജിക് ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികളിലൂടെയാണ് അനുമോൾ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരിച്ച് വിജയകിരീടം സ്വന്തമാക്കി. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും സീരിയലുകളിലും താരം ശ്രദ്ധേയമാ യ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും അനുമോളെ തേടിയെത്തിയിട്ടുണ്ട്.
ഭുവനേഷ് രാജേന്ദിർ തമിഴ് സിനിമയിൽ നടനും മോഡലുമായി പ്രവർത്തിക്കുന്ന താരമാണ്. ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണ് ഭുവനേഷ് എന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed