, , ,

ഫുട്ബോൾ ഇതിഹാസത്തിന്റെ ജീവിതത്തിലെ അടുത്ത ഗോൾ

ഒരു പതിറ്റാണ്ടോളം നീണ്ട പ്രണയത്തിന് പിന്നാലെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗ്സും വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓഗസ്റ്റ് 8ന് പോർച്ചുഗലിലെ മദീറയിൽ വച്ചാകും വിവാഹച്ചടങ്ങ് നടക്കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ റൊണാൾഡോയോ ജോർജീനയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റൊണാൾഡോ ജനിച്ചു വളർന്ന മദീറയിലെ ചരിത്രപ്രസിദ്ധമായ ഫുൻചൽ കത്തീഡ്രലാണ് ചടങ്ങിന് വേദിയാകുമെന്നാണ് വിവരം. വിവാഹ വിരുന്നിനായി ആഡംബര ഹോട്ടലായ സാവോയ് പാലസും ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ…

ഒരു പതിറ്റാണ്ടോളം നീണ്ട പ്രണയത്തിന് പിന്നാലെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗ്സും വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓഗസ്റ്റ് 8ന് പോർച്ചുഗലിലെ മദീറയിൽ വച്ചാകും വിവാഹച്ചടങ്ങ് നടക്കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ റൊണാൾഡോയോ ജോർജീനയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

റൊണാൾഡോ ജനിച്ചു വളർന്ന മദീറയിലെ ചരിത്രപ്രസിദ്ധമായ ഫുൻചൽ കത്തീഡ്രലാണ് ചടങ്ങിന് വേദിയാകുമെന്നാണ് വിവരം. വിവാഹ വിരുന്നിനായി ആഡംബര ഹോട്ടലായ സാവോയ് പാലസും ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികൾ പങ്കെടുക്കുന്നതിനാൽ സമീപപ്രദേശങ്ങളിലെ ഹോട്ടലുകളും സ്വകാര്യ വില്ലകളും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്നും സൂചനകളുണ്ട്.

2016 മുതൽ ഒരുമിച്ചുള്ള റൊണാൾഡോയും ജോർജീനയും ഇന്ന് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി ദമ്പതികളിൽ ഒരാളാണ്. 2025 ഓഗസ്റ്റിൽ ഇരുവരും വിവാഹനിശ്ചയം നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അഞ്ച് മക്കളുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഇവർ നിലവിൽ സൗദി അറേബ്യയിലാണ് താമസം.

കളിക്കളത്തിലെ റെക്കോർഡുകൾക്കപ്പുറം കുടുംബജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്ന താരമാണ് റൊണാൾഡോ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിവാഹവാർത്തകൾ ആരാധകർക്കിടയിൽ വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, മദീറയിൽ നടക്കുമെന്നു പറയപ്പെടുന്ന ഈ വിവാഹം ലോകമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുമെന്ന കാര്യത്തിൽ സംശയമില്ല.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports