കല്യാണം കഴിക്കാൻ തോന്നുമ്പോൾ കഴിക്കാം ഇല്ലെങ്കിൽ വേണ്ടെന്നും ധ്യാൻ. ‘ഇതൊക്കെ ഒരു രസമല്ലേ. ജീവിതത്തിന്റെ ഒരു ഭാഗമാണല്ലോ. അടിസ്ഥാനപരമായി എല്ലാവർക്കും ഒരു പാട്ണർ വേണമെന്നുള്ളതാണ്. ഒരു പാട്ണർ ഉണ്ടാകണം. സ്ത്രീ- പുരുഷ ബന്ധങ്ങൾക്ക് അതിന്റേതായിട്ടുള്ള ഒരു ഭംഗിയുണ്ട്. റിലേഷൻഷിപ്പ് ആഗ്രഹിക്കാത്ത ആരാ ഉള്ളത്. നമ്മുടെ ഏറ്റവും വലിയ സന്തോഷം എന്താണെന്നു വച്ചാൽ, നല്ല ബന്ധങ്ങളുണ്ടാവുക, നല്ല സൗഹൃദങ്ങൾ ഉണ്ടാവുക. അതിൽ പാട്ണർഷിപ്പ് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെക്കാലത്ത് കല്യാണം കഴിക്കാതെ ജീവിക്കുന്ന എത്രയോ ആൾക്കാരുണ്ട്.
കല്യാണം കഴിക്കുന്നത് പൂർണമായും വ്യക്തിപരമായ ചോയ്സ് ആണ്. കല്യാണം കഴിക്കണമെന്ന് തോന്നുമ്പോൾ കഴിക്കാം. കഴിക്കണ്ടെങ്കിൽ കഴിക്കണ്ട. കല്യാണം കഴിച്ചതിന് ശേഷം നിങ്ങൾക്ക് അതിൽ നിന്ന് വിട്ട് വരണമെങ്കിൽ വിട്ടു വരാം. വർക്കൗട്ട് ആകുന്നില്ലെങ്കിൽ പിടിച്ച് നിൽക്കേണ്ട കാര്യമില്ല. എല്ലാം അവരവരുടെ ഇഷ്ടത്തിന് ചെയ്യാം. അതിൽ നിന്ന് നമ്മൾ പഠിക്കുക എന്നുള്ളതാണ്. തെറ്റുകൾ സംഭവിക്കും. തീരുമാനങ്ങൾ തെറ്റും. ആ തെറ്റിൽ നിന്ന് പഠിച്ച് അടുത്തതിലേക്ക് പോവുക. ചിലപ്പോൾ അതിലും പാളി കഴിഞ്ഞാൽ അടുത്തത് നോക്കുക’,.















