മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്‌പൈഡർമാൻ ചിത്രം. ഇപ്പോഴിതാ സിനിമയുടെ ഇന്ത്യൻ റിലീസിന് മുന്നോടിയായി ചിത്രത്തിന് സെൻസർ ബോർഡ് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ്.
എട്ട് സെക്കൻഡോളമുള്ള ചുംബനരംഗം കട്ട് ചെയ്തിരിക്കുകയാണ് സെൻസർ ബോർഡ്. ഒപ്പം ഇംഗ്ലീഷ് ഓഡിയോയിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ ഒഴിവാക്കാനോ മ്യൂട്ട് ചെയ്യാനോ നിർമാതാക്കൾക്ക് നിർദേശം നൽകി. മദ്യപാന രംഗങ്ങളിൽ മുന്നറിയിപ്പ് എഴുതിക്കാണിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ഇന്ത്യൻ സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ജൂലൈ 30-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.















