ആ ബട്ടണിനെ ‘സ്‌ക്വാച്ചി’ എന്നും ‘സ്‌ക്വാച്ചോ’ എന്ന് വിളിക്കാറുണ്ട്. പലരുടെയും വിചാരം ഇത് തൊപ്പിക്ക് ഭംഗി വര്‍ധിപ്പിക്കാനുളളതാണെന്നാണ്. എന്നാല്‍ അതല്ല കാര്യം. തൊപ്പി തയ്യാറാക്കുമ്പോള്‍ അതിന്റെ മിച്ചം വരുന്ന തുണിയുടെ ഭാഗങ്ങള്‍ അതായത് ആറ് പാനലുകളെ ബന്ധിപ്പിക്കുന്ന തുന്നല്‍ ഒരു ബട്ടണ്‍ വച്ച് മൂടി തയ്ച്ചിരിക്കുകയാണ് ചെയ്യുന്നത്.
തൊപ്പികള്‍ക്ക് പലതരം ക്യാപ് ബട്ടണുകളുണ്ട്.
സ്‌ക്രീന്‍ പ്രിന്റഡ് ബട്ടണ്‍-ഈ ബട്ടണില്‍ ഒരു ചിത്രമോ വാചകമോ പ്രിന്റ് ചെയ്യാം.
എംബോസ്ഡ് മെറ്റല്‍ ബട്ടണ്‍-ബട്ടണില്‍ ഒരു ലോഗോ ചേര്‍ക്കാം
ലേബല്‍ ബട്ടണ്‍-ഏതെങ്കിലും ഒരു ബ്രാന്‍ഡിന്റെ പേര് തുണിയില്‍ നെയ്‌തെടുക്കുന്നത്.
മെറ്റല്‍ ബട്ടണ്‍ -ഇത്തരം ബേസ്‌ബോള്‍ തൊപ്പിയുടെ മുകളിലെ ബട്ടണ്‍ ഒരു മെറ്റല്‍ വിവറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.തയ്യല്‍ മറയ്ക്കാനും തൊപ്പിക്ക് ഒരു ഭംഗി നല്‍കാനും പലതരം ബട്ടണുകള്‍ ഉപയോഗിച്ചാണ് തൊപ്പികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ബട്ടണുകള്‍ നീക്കം ചെയ്യാവുന്നവയാണ്.















