‘രാമായണ’ത്തിൽ സീതയായി വേഷമിടുന്നതിനെക്കുറിച്ചുള്ള തന്‍റെ അനുഭവങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരം സായ് പല്ലവി.”ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്.
സീതാ മാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തെരഞ്ഞെടുത്തതാണെന്ന് ഞാൻ കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയ്യാറാക്കാനും കഴിയില്ല. ഞാൻ ധ്യാനത്തിലിരുന്ന് പ്രാർത്ഥിക്കുമായിരുന്നു; ‘സീതാ മാതാവേ, എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ’ എന്ന്. എന്നിലൂടെ പുറത്തുവരുന്നതെന്തോ, അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്,’















