ജനനായകൻ ടിവികെയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ലെന്നും വളരെ സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട് എന്നും മനസുതുറക്കുകയാണ് എച്ച് വിനോദ്.
‘ജനനായകൻ കാണാൻ പ്രേക്ഷകർ വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ചിലപ്പോൾ വിജയ് സാറിനെ കാണാൻ അവർ വരുമായിരിക്കും. ഇത് വെറുമൊരു കൊമേഴ്‌സ്യൽ സിനിമയോ ടിവികെ/വിജയ് സാറിന്റെ അജണ്ട സിനിമയോ അല്ല. ഈ സിനിമ വളരെ സെൻസിബിൾ ആയതും സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സിനിമയുടെ ലീക്ക് ആയ പതിപ്പ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, നിങ്ങൾ തിയേറ്ററിൽ വന്ന് ഈ സിനിമയെ പിന്തുണയ്ക്കണം. കാരണം ഈ സിനിമ ഉയർത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കണം. എ സർട്ടിഫിക്കറ്റിനെതിരെ പോരാടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കുട്ടികൾക്ക് സിനിമ കാണാൻ കഴിയില്ലെന്ന് വിജയ് സാറിനും നിർമ്മാതാവിനും ആശങ്കയുണ്ട്’.















