‘
പ്രമുഖ മദ്യ ബ്രാൻഡായ ജവാൻ റം വിവാദത്തിൽ. ബ്രാൻഡിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചു.
കോഴിക്കോട് എലത്തൂർ സ്വദേശി കൂടിയായ വിരമിച്ച തഹസിൽദാർ രാജേന്ദ്രൻ നായരാണ് പരാതി നൽകിയത്. രാജ്യത്തെ സൈനികരെ സൂചിപ്പിക്കുന്ന ‘ജവാൻ’ എന്ന പേര് മദ്യത്തിന് നൽകുന്നത് സൈനിക സമൂഹത്തെ അപമാനിക്കുന്നതാണെന്നാണ് പരാതിയിലെ പ്രധാന വാദം.
അതേസമയം, ബ്രാൻഡിന്റെ പേര് സൈനികരെ അപകീർത്തിപ്പെടുത്തുന്നതല്ലെന്ന് നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് വ്യക്തമാക്കി. കമ്പനിയുടെ ഉൽപ്പന്നങ്ങൾ മുൻകാലങ്ങളിൽ ഇന്ത്യൻ മിലിറ്ററി കാന്റീനുകളിലും വിതരണം ചെയ്തിരുന്നുവെന്നും അവർ വിശദീകരിച്ചു.
എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നും ബ്രാൻഡിന്റെ പേര് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും പരാതിക്കാരൻ പ്രതികരിച്ചു.















