എന്ത് മനുഷ്യനാണ് നീ?അമ്മയെ ചികിത്സിക്കാൻ പണം നൽകിയവന്റെ അമ്മയെ പറ്റി തന്നെ റോബിൻ മോശം പറ‍ഞ്ഞു, റോബിനെതിരെ സായ് കൃഷ്ണ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ താരവും ബിഗ്ബോസ് മുൻ വിജയുമായി റോബിൻ രാധാകൃഷ്ണന് എതിരെ വലിയ വിവാദം ആണ് നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് മുൻ ബി ഗ് ബോസ് താരം സായ് കൃഷ്ണ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണ്,വലിയ ഒരു തുക കടമുണ്ട്. മാസം മാസം അടച്ച് തീർത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഒരു അറ്റം മുട്ടിക്കാൻ പറ്റുന്നില്ല എന്നൊക്കെ എന്നോട് റോബിൻ തന്നെയാണ് ഒരു ദിവസം പറഞ്ഞത്. പിന്നെ റോബിൻ രാജാവായി…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ താരവും ബിഗ്ബോസ് മുൻ വിജയുമായി റോബിൻ രാധാകൃഷ്ണന് എതിരെ വലിയ വിവാദം ആണ് നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് മുൻ ബി ഗ് ബോസ് താരം സായ് കൃഷ്ണ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണ്,വലിയ ഒരു തുക കടമുണ്ട്. മാസം മാസം അടച്ച് തീർത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഒരു അറ്റം മുട്ടിക്കാൻ പറ്റുന്നില്ല എന്നൊക്കെ എന്നോട് റോബിൻ തന്നെയാണ് ഒരു ദിവസം പറഞ്ഞത്. പിന്നെ റോബിൻ രാജാവായി നിന്ന സമയമൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ. പിന്നീട് തീരെ പ്രമോഷനും പരിപാടികളൊന്നും ഇല്ലാതെ ഒരു വീഴ്ചയുണ്ടായി. ശേഷം രാഷ്ട്രീയത്തിൽ കയറി

അതിനിടയിൽ അമ്മയുടെ ചികിത്സയും മറ്റ് കാര്യങ്ങളും വന്നു. എല്ലാം ചിലവേറിയതാണല്ലോ. ലൈഫ് സ്റ്റൈലും എക്സ്പെൻസീവാകും. ഫിനാഷ്യൽ ബ്ലോക്ക് വരും. അങ്ങനെ വരുമ്പോൾ മനുഷ്യന് പൈസ കടം വാങ്ങേണ്ടി വരും. അഭിൽ ദേവിന് റോബിൻ പൈസ കൊടുക്കാനുണ്ടെന്നത് ശരിയാണ്. കൊടുക്കാനുള്ളത് കൊടുക്കാനുള്ളത് തന്നെയാണ്. കൊടുക്കും എന്ന് പറഞ്ഞ സമയത്ത് തിരിച്ച് കൊടുത്തിട്ടുമില്ല. അഭിലിൽ നിൽക്കുന്ന കാര്യമല്ല. വേറെയും ആൾക്കാരുണ്ട്.
പക്ഷെ അവർ പുറത്ത് വന്നിട്ടില്ല. റോബിൻ അവരുടെ പേര് പറഞ്ഞിട്ടുമില്ല. ഒന്നും രണ്ടും രൂപയല്ല. ലക്ഷക്കണക്കിനുണ്ട്. വരുമാനം ഉണ്ടാകുമ്പോൾ നമ്മൾ നല്ലപോലെ തന്നെ ജീവിക്കണം. പക്ഷെ ഒരു തകർച്ചയോ ഫിനാഷ്യൽ ബ്ലോക്കോ ഉണ്ടായാൽ പെടുന്ന രീതിയിൽ ഒരിക്കലും പണം ചിലവഴിക്കരുത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമ്പോൾ അധ്വാനിക്കണം. അല്ലാതെ പണ്ടത്തെ രാജാവാണെന്ന് പറഞ്ഞ് നിൽക്കരുത്. ഫ്രെഷായി നിൽക്കണം കണ്ടന്റുകൾ ചെയ്യണം. സോഷ്യൽമീഡിയ സ്പേസിൽ നിലനിൽക്കണം. അതിന് പണിയെടുക്കണം.എല്ലാവരും ഒരു ഉപദേശമായി ഇതിനെ എടുക്കുക. റോബിനെ പല അവസ്ഥയിലും സഹായിച്ച അഭിൽ ദേവിനെയാണ് വാർത്തസമ്മേളനത്തിൽ വന്നിരുന്ന് പീഡന കേസിലെ പ്രതി എന്നൊക്കെ പറയുന്നത്. ഇത്തിരി എങ്കിലും ഉളുപ്പ് റോബിന് വേണം. പൈസയുടെ പേരിലാണ് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായത്. കടം കൊടുത്ത പൈസ തന്നില്ലെങ്കിൽ ആരായാലും പ്രതികരിക്കില്ലേ എന്നാണ് റോബിനോട് എനിക്ക് ചോദിക്കാനുള്ളത്.അഭിലിന്റെ അമ്മയെ കുറിച്ച് റോബിൻ വൃത്തിക്കേട് പറയുന്ന ഓ‍ഡിയോ ഞാൻ കഴിഞ്ഞ ദിവസം കേട്ടിരുന്നു.‌ അമ്മ വയ്യാതെ കിടന്ന സമയത്ത് വേറെ ആരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്ത് പണം തന്ന് സഹായിച്ചയാളാണ് അഭിൽ ദേവ്. ആ വ്യക്തിയുടെ മരണപ്പെട്ട അമ്മയെയാണ് നീ മോശം പറഞ്ഞത്.എന്ത് മനുഷ്യനാണ് നീ?. ഞാനും റോബിനും തമ്മിലുണ്ടായിരുന്ന പണമിടപാട് കഴിഞ്ഞ ദിവസം ക്ലിയറായി. അഭിലിന് നല്ലൊരു തുക റോബിൻ നൽകാനുണ്ട്. ബി ഗ് ബോസ് ഷോയും നൈസായി റോബിൻ അഭിലിനെ ലൂട്ട് ചെയ്യാൻ ഉപയോ ഗിച്ചു. അഭിലിനെ റോബിനാണ് ചൂഷണം ചെയ്തത് എന്നും സായ് കൃഷ്ണ പറഞ്ഞു.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed