, , ,

ഫോൺ ഉപയോഗം അതിരുവിട്ടപ്പോൾ ഷക്കീലയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയുമോ?

അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം ഒരേ നിലയിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതിനെ തുടർന്ന് കഴുത്തുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നതായും താരം വെളിപ്പെടുത്തി.ആശുപത്രി ചികിത്സയ്ക്ക് ശേഷമുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്. കഴുത്തിൽ കോളർ നെക്ക് ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയതും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സഹായം തേടേണ്ടി…


അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം ഒരേ നിലയിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതിനെ തുടർന്ന് കഴുത്തുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നതായും താരം വെളിപ്പെടുത്തി.
ആശുപത്രി ചികിത്സയ്ക്ക് ശേഷമുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്. കഴുത്തിൽ കോളർ നെക്ക് ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയതും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സഹായം തേടേണ്ടി വന്നതുമായ നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായി മണിക്കൂറുകളോളം മൊബൈലിൽ ഗെയിമുകൾ കളിക്കുകയും സോഷ്യൽ മീഡിയ വീഡിയോകൾ കാണുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഷക്കീല പറയുന്നു. കിടക്കയിൽ ചരിഞ്ഞുകിടന്ന് നാല് മണിക്കൂർ വരെ ഫോൺ ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഇത് കഴുത്തിലെ ഞരമ്പുകളെ ബാധിച്ചെന്നും താരം വ്യക്തമാക്കി.
സ്മാർട്ട്ഫോൺ ജീവിതത്തിന്റെ ഭാഗമായെങ്കിലും അതിന്റെ ഉപയോഗത്തിൽ നിയന്ത്രണം അനിവാര്യമാണെന്ന് ഷക്കീല ഓർമ്മിപ്പിച്ചു. പ്രത്യേകിച്ച് കുട്ടികൾക്ക് അനാവശ്യമായി മൊബൈൽ ഫോൺ നൽകുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് മാത്രം ഫോൺ ഉപയോഗിക്കണമെന്നും താരം നിർദേശിച്ചു.
അമിതമായ ഫോൺ ഉപയോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന തന്റെ അനുഭവം പങ്കുവെച്ച ഷക്കീല, ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഭ്യർഥിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന് വേഗത്തിലുള്ള രോഗമുക്തി ആശംസിച്ച് രംഗത്തെത്തിയത്.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed