‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന ‘അനന്തൻ കാട്’ എന്ന മലയാള ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മികച്ച ബുക്കിംഗാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരു വിദ്യാർഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയിൽ വിരിഞ്ഞതുമായ സംഭവങ്ങളെ കോര്‍ത്തിണക്കലാണ് ഈ ചിത്ര’മെന്ന് മുമ്പ് മുരളി ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജിന കസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.















