
ടെലിവിഷൻ അവതാരികയായ ലക്ഷ്മി ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. വീഡിയോയിൽ തനിക്ക് എതിരെ വന്ന ചില നെഗറ്റീവ് കമന്റുകൾക്ക് ലക്ഷ്മി പ്രതികരിച്ചിരിക്കുകയാണ്.
പതിവായി കമന്റ് ബോക്സിൽ ഇത്തരം നെഗറ്റീവ് കമന്റുകൾ ഇടുന്നവരെ തനിക്ക് അറിയാമെന്നും അത്തരക്കാർക്ക് മറുപടി കൊടുക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. ഇത്തവണ മാഞ്ചസ്റ്ററിലേക്ക് നടത്തിയത് ഷോർട്ട് ട്രിപ്പായിരുന്നു. പോകാനും വരാനും എല്ലാം അടക്കം ഒരു 13 ദിവസമാണ് എടുത്തത്. അതിനുള്ളിൽ ഞാൻ ഒരു ഏഴ് വീഡിയോ എടുത്തു. അത് എന്റെ വിജയമായി കാണുന്നു. പിന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത്… അവിടെ ചെന്നാൽ ഞാൻ അവിടുത്തെ രീതിയിലാകും വസ്ത്രം ധരിക്കുന്നത്. കുറേ നെഗറ്റീവ് കമന്റ്സ് ആളുകൾ ഇട്ട് കണ്ടു. മനപൂർവം ഇറിറ്റേറ്റ് ചെയ്യാൻ വേണ്ടി ഇടുന്ന കമന്റുകളാണെന്ന് എനിക്ക് അറിയാം. അവരിൽ ചിലർ സ്ഥിരമായി കമന്റുകൾ ഇടുന്നവരാണ്. മണ്ടൻ കമന്റുകളാണ് ഏറെയും വസ്ത്രത്തെ കുറിച്ച് പറഞ്ഞാണ് കമന്റുകൾ ഏറെയും. പണ്ട് മുതൽ ഇതേ രീതിയാണ്. ഇപ്പോൾ അൽപം വണ്ണം വെച്ചുവെന്ന് മാത്രം. യാത്ര ചെയ്യുമ്പോൾ വെസ്റ്റേൺ വെയറുകളാണ് ഉപയോഗിക്കുന്നത്. സമ്മറായാൽ മാഞ്ചസ്റ്ററിൽ എല്ലാവരും ചെറിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ആരും ബോഡി ഷെയിം ചെയ്യില്ല. മറ്റുള്ളവരുടെ വസ്ത്രത്തെ കാര്യമായി നോക്കുന്നവരുമല്ല.
ഭർത്താവും മക്കളും ഒന്നും നിയന്ത്രിക്കാനില്ലേ എന്നൊക്കെ ചോദിക്കുന്നവരുമുണ്ട്. സത്യത്തിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരോട് നാണമാവുന്നില്ലേ എന്നാണ് എനിക്ക് തിരിച്ച് ചോദിക്കാനുള്ളത്. എല്ലാവരും അവനവന്റെ ഇഷ്ടത്തിന് ജീവിക്കുന്നവരല്ലേ. ആരും ആരുടേയും ചിലവിലല്ലേ. സ്ലീവ് ലെസ് ഇടുന്നതൊക്കെ ഒരു ക്രൈമാണോ?. വേറെ ആരുടേയും ഹാപ്പിനസ്സിന് വേണ്ടിയല്ല ഞാൻ വസ്ത്രം ധരിക്കുന്നത് എന്നും താരം പറഞ്ഞു















