രേണു സുധിയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ കാൻസർ ചികിത്സയെക്കുറിച്ച് പറഞ്ഞ് സഹോദരി രമ്യ രംഗത്ത് വന്നിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളെജിൽ രേണുവിനെ ചികിത്സിക്കുന്ന ഡോക്ടർമാർ തങ്ങളെ അറിയിച്ച കീമോതെറാപ്പിയുടേത് അടക്കമുള്ള പ്രധാന വിവരങ്ങളാണ് രേണുവിൻറെ യുട്യൂബ് ചാനലിലൂടെ സഹോദരി അറിയിച്ചത്. ഇന്നലെയാണ് രേണു സുധിയുടെ കീമോതെറാപ്പി ആരംഭിച്ചത്. ഇതിനായി മെഡിക്കൽ കോളെജിലേക്കുള്ള കാർ യാത്രയ്ക്കിടെ ചിത്രീകരിച്ച വീഡിയോ ഇന്നലെത്തന്നെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. രേണുവും ഇപ്പോഴത്തെ തൻറെ മാനസികനിലയെക്കുറിച്ചും രോഗത്തെ ധൈര്യപൂർവ്വം നേരിടുന്നതിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്.
രേണുവിൻറെ സഹോദരി രമ്യ പറയുന്നു
ഇന്നലെ ഞങ്ങൾ മെഡിക്കൽ കോളെജിൽ എത്തുമ്പോൾ ഡോക്ടർമാർ ഞങ്ങളോട് സംസാരിച്ചിരുന്നു. ഇന്നാണ് ആദ്യ കീമോ സ്റ്റാർട്ട് ചെയ്യുന്നത്. മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വെച്ച് അങ്ങനെ ആറെണ്ണമാണ് മൊത്തം. ഈ ആറ് കീമോ കഴിഞ്ഞിട്ട് പിന്നെ സർജറിയാണ് അവർ പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയാണ് അവൾക്ക് ഇതുവരെ പോകാനുള്ള ധൈര്യം കൊടുത്തത്. മുന്നോട്ടും എല്ലാരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.















