തമിഴ്നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിനത്തിലേക്ക് ചിത്രം നേടിയ അഡ്വാന്‍സ് ബുക്കിംഗ് 12 കോടിയുടേതാണ്. ഒരു മണിക്കൂര്‍ മുന്‍പുള്ള കണക്കാണ് ഇത്. ഇതനുസരിച്ച് ആറര ലക്ഷം ടിക്കറ്റുകള്‍ അവിടെ വിറ്റിട്ടുണ്ട്. 70 ശതമാനത്തില്‍ അധികം തിയറ്റര്‍ ഒക്കുപ്പന്‍സിയും. ഈ വാര്‍ത്ത ചെയ്യുന്ന സമയത്ത് പുതിയ ഷോകള്‍ ആഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 15.48 കോടിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ആദ്യ ദിനത്തിലെ മാത്രം ബുക്കിംഗ് ആണ് ഇത്. 6.71 ലക്ഷം ടിക്കറ്റുകള്‍ ചിത്രം ഇതിനകം ഇന്ത്യയില്‍ വിറ്റുവെന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെംഗളൂരുവില്‍ ജനനായകന്‍ ആദ്യ ഷോ ടിക്കറ്റുകള്‍ 100 രൂപ മുതല്‍ 2500 രൂപയ്ക്ക് വരെ ലഭ്യമാണ്. മള്‍ട്ടിപ്ലെക്സ് റിക്ലൈനര്‍ സീറ്റുകള്‍ക്ക് ബെംഗളൂരുവില്‍ പല സെന്‍ററുകളിലും 2500 രൂപ വരെയാണ്. സെന്‍സര്‍ പ്രശ്നങ്ങളാല്‍ റിലീസ് നീണ്ടുപോയ ഇടവേളയില്‍ ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് വ്യാപകമായി പ്രചരിച്ചിരുന്നു.















