,

ചോദ്യപേപ്പർ മാറി നൽകി; ലാസ്റ്റ് ഗ്രേഡ് പരീക്ഷ റദ്ദാക്കി പി.എസ്.സി

ആലപ്പുഴയിൽ ഇന്ന് നടന്ന പി.എസ്.സി ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഗുരുതര പിഴവ്. ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ അബദ്ധത്തിൽ രാവിലത്തെ പരീക്ഷയ്ക്കാണ് വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയായ ശേഷമാണ് പിഴവ് കണ്ടെത്തിയത്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ പരീക്ഷ രണ്ട് സെഷനുകളിലായി നടത്തുകയായിരുന്നു. എന്നാൽ ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ പി.എസ്.സി റദ്ദാക്കാൻ നിർബന്ധിതമായി. വിവിധ വകുപ്പുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷയായിരുന്നു ഇത്. അതേസമയം, ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ്…

ആലപ്പുഴയിൽ ഇന്ന് നടന്ന പി.എസ്.സി ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഗുരുതര പിഴവ്. ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ അബദ്ധത്തിൽ രാവിലത്തെ പരീക്ഷയ്ക്കാണ് വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയായ ശേഷമാണ് പിഴവ് കണ്ടെത്തിയത്.

ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ പരീക്ഷ രണ്ട് സെഷനുകളിലായി നടത്തുകയായിരുന്നു. എന്നാൽ ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ പി.എസ്.സി റദ്ദാക്കാൻ നിർബന്ധിതമായി. വിവിധ വകുപ്പുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷയായിരുന്നു ഇത്.

അതേസമയം, ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് പി.എസ്.സിക്ക് വീണ്ടും തിരിച്ചടിയായ ഈ സംഭവം. ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന ആരോപണവും, ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏഴ് ദിവസത്തിനകം ഉദ്യോഗാർത്ഥികൾക്ക് കൈമാറണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവായി.

തുടർച്ചയായ പരാതികളും വിവാദങ്ങളും ഉയരുന്നതിനിടെ പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഉദ്യോഗാർത്ഥികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നെങ്കിലും, പുതിയ സംഭവവികാസങ്ങൾ കൂടുതൽ ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports