മലയാള സിനിമയുടെ പ്രിയ്യപ്പെട്ടവൻ സച്ചി ഓർമയായിട്ട് ഇന്നേയ്ക്ക്ആറുവർഷം ആവുന്നു. സച്ചിയുടെ എഴുത്തിന്റെ ശൂന്യത മലയാള സിനിമയുടെ തിരശ്ശീലയിൽ പ്രകടമായി തെളിഞ്ഞ വർഷങ്ങൾ കൂടിയാണ് ഈ കടന്നു പോയത്. കഥ പറഞ്ഞു ഫലിപ്പിക്കാൻ എനിക്കറിയില്ലെങ്കിലും അതെഴുതി ഫലിപ്പിക്കാൻ എനിക്ക് നന്നായി അറിയാമെന്ന സച്ചിയുടെ ഉറപ്പ് മലയാളിക്ക് അനുഭവിച്ചറിയാൻ വിധി കരുതിയത് വെറും 13 വർഷം മാത്രമായിരുന്നു. പക്ഷേ അത്രയും കാലം മതിയായിരുന്നു സച്ചിക്ക് കാലാതീതനാകാൻ.
എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു സച്ചി. പിന്നീട് ചങ്ങാതി സേതുവുമായി കൈകോർത്ത് ഒരിക്കൽ മാറ്റിവച്ച സ്വപ്നമായിരുന്ന സിനിമയിലേക്ക് എത്തി. 2007ൽ പൃഥ്വിരാജ് നായകനായി എത്തിയ ചോക്ലേറ്റിലൂടെ ആയിരുന്നു തുടക്കം. തുടർന്ന് സച്ചി- സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടം പിടിച്ചു. ‘റോബിൻ ഹുഡ്’, ‘മേക്കപ് മാൻ’, ‘സീനിയേഴ്‍സ്’, തുടങ്ങി ഒരുപിടി ചിത്രങ്ങൾ സച്ചി സേതു കൂട്ടുകെട്ടിലെത്തി.
പതിമൂന്ന് വർഷത്തെ സിനിമാജീവിതത്തിൽ നേടിയതിനേക്കാൾ പ്രേക്ഷകരുടെ സ്‍നേഹബഹുമാനങ്ങൾ സച്ചി, അയ്യപ്പനും കോശിയും കൊണ്ടു നേടിയെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. സച്ചി എന്ന ചലച്ചിത്രകാരൻറെ ഇനിയുള്ള ചിത്രങ്ങൾക്കായി കാത്തിരിക്കാൻ ഒരുപാട് പുതിയ പ്രേക്ഷകരെ അദ്ദേഹത്തിനു നേടിക്കൊടുത്തിരുന്നു ചിത്രം.