മാനസികാരോഗ്യത്തെ കുറിച്ച് ഐശ്വയ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. 23 വയസ് മുതൽ താൻ തെറാപ്പി എടുക്കുന്നുണ്ടെന്നും വളരെ പണ ചെലവുള്ള കാര്യമാണ് അതെന്നും പറഞ്ഞ ഐശ്വര്യ ലക്ഷ്മി, അനുയോജ്യമായ തെറാപ്പിസ്റ്റിനെ ലഭിക്കുക എന്നതും പ്രധാനപ്പെട്ടതാണെന്ന് കൂട്ടിച്ചേർത്തു. ജസ്റ്റ് ഫോർ വിമൺ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ: “എന്റെ ചെറുപ്പകാലം അത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തോളം ഞാൻ തെറാപ്പി എടുത്തു. പ്രധാനമായും എന്താണ് പ്രശ്നമെന്നറിയാനായിരുന്നു. കാരണം എല്ലാ മനുഷ്യർക്കും അവരുടേതായ ഒരു രീതി ഉണ്ടല്ലോ, ഞാൻ എന്തുകൊണ്ട് ഇങ്ങനെ, എന്താണ് ഇതിന് കാരണം എന്നതൊക്കെയായിരുന്നു എന്റെ പ്രധാന ചിന്ത. എനിക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് ഞാൻ മനസിലാക്കിയത് കൊണ്ടാണ് തെറാപ്പിയിലേക്ക് നീങ്ങിയത്. ഇപ്പോഴും അച്ഛനും അമ്മയ്ക്കും അറിയില്ല എനിക്ക് ഇത്രയും പ്രശന്ങ്ങളുണ്ടെന്ന്.”















