രേണുവിന്‍റെ സഹോദരിയുടെ വാക്കുകള്‍
രേണുവിന് കൊടുക്കുന്ന ഇഞ്ചക്ഷനുകളെ കുറിച്ച് ചില വ്ളോഗേഴ്സ് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. രോഗം വരെ കള്ളമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. രേണുവിന് ബ്രെസ്റ്റ് കാന്‍സറില്‍ HER2- പോസിറ്റീവ് ആണ്. അതിതീവ്രമായിട്ട് ശരീരത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കാന്‍സറാണത്. അതിന് നൂതനമായ ചികിത്സാരീതികള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ടാര്‍ഗെറ്റഡ് തെറാപ്പി എന്നാണ് പറയുന്നത്. അതിന് വേണ്ടിയിട്ടുള്ള ഇഞ്ചക്ഷനാണ് 2 ലക്ഷത്തിന്‍റേത്. ഓരോ കീമോയ്ക്കും മുന്‍പാണ് ഇതെടുക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് മരുന്ന് വാങ്ങുന്നത്. അതിന്‍റെ യഥാര്‍ത്ഥ വില 202628 ആണ്. കീമോയ്ക്ക് കൊടുക്കുന്നത് കാര്‍ബോ പ്ലാറ്റിന്‍ എന്ന മെഡിസിന്‍ ആണ്. അത് കൊടുക്കുന്നതിന് മുന്‍പായിട്ട് ഇഞ്ചക്ഷന്‍ കൊടുക്കും. രേണുവിന് മൊത്തം പറഞ്ഞിരിക്കുന്നത് ആറ് കീമോ ആണ്. അത് കഴിയുമ്പോള്‍ സര്‍ജറി നടക്കും.ചിലര്‍ പറയുന്നത് ഈ ഇഞ്ചക്ഷന്‍ 5000 രൂപയ്ക്ക് കിട്ടുമെന്നാണ്. അതെവിടാന്ന് അറിയിക്കുവായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കത് ഏറ്റവും വലിയൊരു ഉപകാരം ആയിരിക്കും. ചില കാന്‍സര്‍ രോഗികളുടെ വോയ്സ് ക്ലിപ്പുകള്‍ കേട്ടു. എനിക്ക് അത്രയും ആയില്ല എന്നൊക്കെ പറഞ്ഞ്. അവരോട് എനിക്ക് പറയാനുള്ളത് കാന്‍സര്‍ എന്നത് പല ടൈപ്പുണ്ട്. പല സ്റ്റേജുകളുണ്ട്. ചികിത്സയും പല രീതിയാണ്. her2- positive ആയത് കൊണ്ട് മാത്രമാണ് ഈ മരുന്ന് അവള്‍ക്ക് കൊടുക്കേണ്ടി വരുന്നത്. her2- negative ആയിട്ടുള്ളൊരു രോഗിയാണെങ്കില്‍ അവര്‍ക്ക് കീമോയുടെ ആവശ്യമെ ഉള്ളൂ.















