നനഞ്ഞ മുടിയുണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പുറമെ, ഈ ശീലം ഒഴിവാക്കാൻ കൃത്യമായ വൈദ്യശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. ഈ ശീലത്തിന്റെ ഏറ്റവും വലിയ ദോഷം അനുഭവിക്കേണ്ടി വരുന്നത് നിങ്ങളുടെ സ്‌കാൽപാണ്. ഇത് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. നനഞ്ഞ മുടിയോടെ ഉറങ്ങുമ്പോൾ സ്‌കാൽപ് കൂടുതൽ നേരം ഈർപ്പമുള്ളതായിരിക്കും. ഈ ഈർപ്പവും ചൂടും ഫംഗസുകളുടെയും മറ്റ് സൂക്ഷ്മജീവികളുടെയും വളർച്ചയ്ക്ക് കാരണമാകും.
സ്കാൽപ്പിന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പുറമെ, നനഞ്ഞ മുടിയോടെയുള്ള ഉറക്കം മുടിയുടെ ബലം കുറയ്ക്കാനും കാരണമാകും. ഈർപ്പമുള്ളപ്പോൾ മുടിയിഴകൾ പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്















