ബിജു മേനോൻ കേന്ദ്രകഥാപാത്രമാകുന്ന പക്കാ ഗ്രാമീണ ഫാമിലി എന്റർടൈനർ ‘അവറാച്ചൻ & സൺസ്’ ചിത്രത്തിലെ ഏറ്റവും ആകർഷണീയമായ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. സനൽദേവ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യൂത്തിന്റെ പ്രിയ ഗായകൻ സിദ് ശ്രീറാമും (Sid Sriram) പ്രശസ്ത ഗായിക സെബ ടോമിയും (Zeba Tommy) ചേർന്നാണ്.
പുതു തലമുറയിലെ ഏറ്റവും പ്രോമിസിങ് ആയി മാറിയ സുഹൈൽ കോയ (Suhail Koya) ആണ് ഈ ചിത്രത്തിലെ വരികൾ കുറിച്ചിരിക്കുന്നത്. ടീസറിലെ ചിരിപ്പൂരത്തിന് ശേഷം പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കാൻ പോകുന്ന ഒരു ഒന്നാന്തരം മെലഡി പാക്കേജായിരിക്കും ചിത്രത്തിലെ ആദ്യ ഗാനമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന















