വളർത്തുമൃഗങ്ങളെ സ്റ്റൈലാക്കാൻ പ്രമുഖ ബ്രാൻഡിംഗ് കമ്പനികളായ ലൂയി വിറ്റോൺ, ഇറ്റാലിയൻ ഫാഷൻ ലോകം കീഴടക്കിയ ഗൂച്ചി തുടങ്ങിയവ, ഒരു പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വളർത്തുമൃഗങ്ങൾക്ക് വേണ്ടിയുള്ള പെറ്റ് കാരിയർ, പെറ്റ് കോളർ, ഭക്ഷണം കഴിക്കുന്നതിനുള്ള ബൗൾ, എംബ്രോയിഡറി ചെയ്ത ക്രെസ്റ്റുകൾ, ലെറ്റർമാൻ ജാക്കറ്റുകൾ, റിബണുകൾ, പെർഫ്യൂമുകൾ തുടങ്ങി വിവിധങ്ങളായ ഉത്പന്നങ്ങളാണ് പ്രമുഖ ബ്രാൻഡിംഗ് കമ്പനികൾ പുറത്തിറക്കുന്നത്. അധികം കേട്ടുകേൾവി ഇല്ലെങ്കിലും ഇതെല്ലാം യാഥാർഥ്യമാണ്. ഇത്തരം സാധനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ വിപണി മൂല്യം ചെറുതൊന്നുമല്ല.
ലൂയി വിറ്റോണിന്റെ മാത്രം പ്രത്യേകതയായ മോണോഗ്രാം ക്യാൻവാസിൽ (monogram canvas) നിർമിച്ച dog carrier ബാഗുകൾക്ക് വില വരുന്നത് ഏകദേശം 3,20,000 രൂപയാണ്. നായക്ക് ശ്വസിക്കാൻ ventilation സൗകര്യം, യാത്രയിൽ സ്വസ്ഥമായി ഇരിക്കാനുള്ള മൃദുവായ പ്രതലം എല്ലാം ഈ ഡോഗ് കാരിയറിന്റെ പ്രത്യേകതകളാണ്. വളർത്തുമൃഗങ്ങളുമായി ഒരുമിച്ചുള്ള യാത്രയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ലൂയി വിറ്റോണിന്റെ മറ്റ് രണ്ട് carriers ആണ് Pooch Bag, Kennel Trunk എന്നിവ. ലൂയി വിറ്റോണിന്റെ Pooch Bag, വിപണിയിൽ ഏകദേശം 4,54,000 രൂപക്കാണ് വിറ്റഴിക്കുന്നത്.















