കിച്ചു സുധി- രേണു തർക്കം വലിയ തോതിൽ നടന്നിരുന്നു. പിന്നാലെ കിച്ചുവിനെതിരെ രൂക്ഷ വിമർശനവുമായി സുധിലയം വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് രംഗത്തെത്തിയത് ഏറെ ശ്രദ്ധനേടി. ഇപ്പോഴിതാ രേണുവിനെ കുറിച്ച് നോബിൾ ഫിലിപ്പ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.രേണു സുധി നല്ല ആരോഗ്യവതിയായി തിരിച്ചു വന്ന് റിതുല്‍ ദാസിന് നല്ലൊരു മാതാവായിട്ടും സമൂഹത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നൊരു മകളായിട്ടും മാറുമെന്നും അതിനായി എല്ലാവരുടേയും പ്രാർത്ഥന ആവശ്യമാണെന്നുമാണ് ബിഷപ്പ് പറയുന്നത്. വിവാദങ്ങൾ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും രേണുവിന് വേണ്ടി പ്രാർത്ഥിക്കാൻ യാചിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
“വിവാദങ്ങളൊക്കെ ഒരു സൈഡില്‍ കിടക്കട്ടെ. നമുക്കിപ്പോള്‍ ആവശ്യം രേണു സുധിയ്ക്ക് പൂര്‍ണമായൊരു വിടുതല്‍, പൂര്‍ണമായിട്ടുള്ളൊരു സൗഖ്യം ആണ്. അവര്‍ നല്ല ആരോഗ്യവതിയായി തിരിച്ചു വന്ന് റിതുല്‍ ദാസിന് നല്ലൊരു മാതാവായിട്ടും സമൂഹത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നൊരു മകളായിട്ടും അവള്‍ മാറാനായിട്ടും ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു. അതാണ് ഞങ്ങളുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. വിവാദങ്ങള്‍ പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കും. വേദനയില്‍ ഇരിക്കുന്ന രേണു സുധിയെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക. അതാണ് നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നതും. ഇത് കണ്ടോണ്ടിരിക്കുന്ന എല്ലാ വ്യൂവേഴ്സിനോടും പ്രത്യേകിച്ച് ഞാന്‍ യാചിക്കുകയാണ്. നിങ്ങളുടെ വിശ്വാസ പ്രകാരം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അതുമാത്രമെ എനിക്ക് പറയാനുള്ളൂ. എല്ലാ വിവാദങ്ങളും അവസാനിപ്പിക്കുക എന്നതാണ്. പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ ആവശ്യം”, എന്നായിരുന്നു ബിഷപ്പിന്റെ വാക്കുകൾ.















