‘കർമയുണ്ടെന്ന് മനസിലായല്ലോന്ന് ജാസി; ‘ജാസിയെ വെല്ലുവിളിച്ച് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ

ജാസിയുടെ വാക്കുകൾ ഇങ്ങനെ ഹെലൻ ഓഫ് സ്പാർട്ട് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായെന്ന് നിങ്ങളെല്ലാവരെയും പോലെ ഞാനും കേട്ടു. അതിനു പിറകിലുള്ള സത്യാവസ്ഥ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, ധന്യയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഈ കുട്ടി എന്നെ വലിച്ചുകീറി, എന്നെ തന്തക്കും തള്ളക്കും പറഞ്ഞ് പൊങ്കാലയിട്ടേനെ. പക്ഷേ, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല. കാരണം, എന്റെ അച്ഛനുമമ്മയും എന്നെ അങ്ങനെയല്ല പഠിപ്പിച്ചിട്ടുള്ളത്. തെറി പറഞ്ഞിട്ടുണ്ട്, പക്ഷേ, ഇതുപോലുള്ള തെറി ഒരിക്കലും പറഞ്ഞിട്ടില്ല. ധന്യ, ഇത് നിനക്കുള്ളതാണ്. നീ എന്റെ മനസ്…

ജാസിയുടെ വാക്കുകൾ ഇങ്ങനെ

ഹെലൻ ഓഫ് സ്പാർട്ട് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായെന്ന് നിങ്ങളെല്ലാവരെയും പോലെ ഞാനും കേട്ടു. അതിനു പിറകിലുള്ള സത്യാവസ്ഥ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, ധന്യയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഈ കുട്ടി എന്നെ വലിച്ചുകീറി, എന്നെ തന്തക്കും തള്ളക്കും പറഞ്ഞ് പൊങ്കാലയിട്ടേനെ. പക്ഷേ, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല. കാരണം, എന്റെ അച്ഛനുമമ്മയും എന്നെ അങ്ങനെയല്ല പഠിപ്പിച്ചിട്ടുള്ളത്. തെറി പറഞ്ഞിട്ടുണ്ട്, പക്ഷേ, ഇതുപോലുള്ള തെറി ഒരിക്കലും പറഞ്ഞിട്ടില്ല.

ധന്യ, ഇത് നിനക്കുള്ളതാണ്. നീ എന്റെ മനസ് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ വിളിക്കുന്ന ദൈവത്തിന്, അല്ലെങ്കിൽ എന്റെ പടച്ചോന് ശക്തിയുണ്ട്. അതാണ് ഇപ്പോ ഇങ്ങനെ സംഭവിച്ചത്. കർമ എന്ന് പറയുന്ന സംഭവം ഉണ്ട് മോളെ. ഇപ്പോൾ നിനക്ക് മനസിലായില്ലേ? എനിക്ക് വേണമെങ്കിൽ നീ എന്നെ പറയുന്നതുപോലെ ഒരുപാട് അട്ടഹസിച്ചിട്ടും, പരിഹസിച്ചിട്ടും ഒക്കെ വീഡിയോ ചെയ്യാം. പക്ഷേ റീച്ചോ, ഫോളോവേഴ്സോ കൂട്ടാൻ എനിക്കത് ചെയ്യേണ്ട ആവശ്യമില്ല.

പിന്നെ, നീ പറഞ്ഞു ആഷീന്റേയും എൻ്റേയും ബന്ധം. സ്വന്തം വീട്ടിൽ നിന്ന് അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഒരാളുടെ കൂടെ ഇറങ്ങിപ്പോയ നീ ഏത് അധികാരത്തിലാണ് അത് പറഞ്ഞത്? പിന്നെ വേറൊരു കാര്യം പറയട്ടെ, ഇപ്പൊ നിങ്ങൾ പാച്ച് അപ്പ് ആയോ എന്നൊന്നും എനിക്കറിയില്ല. എന്തുകൊണ്ടാണ് നിൻ്റെ ഭർത്താവ് ഒരിക്കലും നിൻ്റെ ഫാമിലിയുടെ കൂടെ ഒരു വീഡിയോ ഇടാത്തത്? ഓക്കേ, അതൊക്കെ നിങ്ങളെ പേഴ്സണൽ കാര്യമാണ്. അതുപോലെ എല്ലാവർക്കും ഓരോരുത്തരുടെ പേഴ്സണൽ കാര്യങ്ങൾ ഉണ്ട് അതിലേക്ക് ചൂഴ്ന്നിറങ്ങാൻ ആരും വരരുത്.

എന്റെ ശത്രുവിന് ഇത് വന്നു എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. മനുഷ്യനായിട്ടേ ഞാൻ കാണുന്നുള്ളൂ. എന്തായാലും അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ധന്യ തന്നെ പറയട്ടെ. സത്യമേ വിജയിക്കുകയുള്ളൂ. അധർമ്മം വിജയിക്കില്ല. സത്യമേവ ജയതേ. അത്രയേ എനിക്ക് പറയാനുള്ളൂ. ഇന്നല്ലെങ്കിൽ നാളെ എന്തായാലും ആരുടെ ഭാഗത്താണ് തെറ്റെന്ന് ദൈവം വെളിപ്പെടുത്തുക തന്നെ ചെയ്യും. ധന്യക്ക് ഇതൊരു പാഠമാകട്ടെ, ഇതിൽ നിന്ന് പഠിക്കട്ടെ എന്നു മാത്രമേ പറയാനുള്ളൂ.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports